Accident in UAE: യുഎഇയില്‍ അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാര്‍ സഞ്ചരിച്ച വാഹനം; ഒന്‍പത് മരണം, രക്ഷപ്പെടുത്തിയത് 73 പേരെ

Accident in UAE അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പത് മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. വാഹനത്തിലുണ്ടായിരുന്ന 73 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം സംബന്ധിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് താമസക്കാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാമെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് മാത്രം വിവരങ്ങള്‍ ലഭ്യമാക്കണമെന്നും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A നഗരത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു റൗണ്ട് എബൗട്ടിലാണ് സംഭവം നടന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. “വാഹനത്തിലുണ്ടായിരുന്നത് അജ്മാന്‍ ആസ്ഥാനമായ ഒരു കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികളായിരുന്നു,” കേരള മുസ്ലീം കൾച്ചറൽ സെൻ്ററിലെ (കെഎംസിസി) സാമൂഹിക പ്രവർത്തകനായ സലീം പറഞ്ഞു. “അവരുടെ അവധി ദിനത്തിൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ആ പ്രദേശത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടി അജ്മാനിലേക്ക് പോയിരുന്നു. അവർ രാത്രി 8 മണിക്ക് ശേഷമാണ് മടങ്ങിയത്. അവരിൽ പലരും ഞെട്ടലിലാണെന്നും വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ലെന്നും ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികളെ സന്ദർശിച്ചശേഷം സലീം പറഞ്ഞു,

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy