Posted By saritha Posted On

Car Collision UAE: യുഎഇയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു, പിന്നാലെ കണ്ടത് റോഡ് നിറയെ….

car collision UAE അബുദാബി: യുഎഇയില്‍ ഒന്നിലധികം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഷെയ്ഖ് സായിദ് റോഡില്‍ ഞായറാഴ്ച (ഇന്ന്) രാവിലെയാണ് അപകടം ഉണ്ടായത്. പിന്നാലെ റോഡ് നിറയെ വാഹനങ്ങള്‍ നിരന്നു. നിരവധി വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. പ്രധാന ഹൈവേയിലെ എമിറേറ്റ്സ് ഗ്രാൻഡ് ഹോട്ടലിനും എ എ ടവർ കെട്ടിടങ്ങൾക്കും സമാന്തരമായി അബുദാബിയിലേക്ക് പോകുന്ന റോഡിലാണ് സംഭവം. “ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആദ്യം എന്താണെന്ന് മനസിലായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഒന്നിലധികം കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായതാണെന്ന് മനസിലായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു കാര്‍ 180 ഡിഗ്രി പൂര്‍ണമായി മറിഞ്ഞതായി മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. വെള്ള നിറത്തിലുള്ള സെഡാൻ കാർ, റേഞ്ച് റോവർ, ടാക്സി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗത തടസത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ഞായറാഴ്ച വാഹനമോടിക്കുന്നവരെ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *