
സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചു, മര്‍ദനം, ഡേറ്റിങ് ആപ്പ് കെണിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പോലീസ്. എറണാകുളം ജില്ലയിലെ കാക്കനാട് ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചുവരുത്തിയശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിപ്പിച്ച് വീഡിയോ പകര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ അജ്മല്‍, മലപ്പുറം സ്വദേശികളായ ഫര്‍ഹാന്‍, അനന്തു, സിബിനു സാലി, കണ്ണൂര്‍ സ്വദേശികളായ റയാസ്, മന്‍സില്‍ സമദ് എന്നിവരെയാണ് കഴിഞ്ഞദിവസം തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തത്. തുതിയൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഡേറ്റിങ് ആപ്പിന്‍റെ വ്യാജ ഐഡിയില്‍നിന്ന് ചാറ്റിങ് നടത്തിയ സംഘം യുവാവിനെ അവര്‍ താമസിച്ച വീടിന് സമീപത്തേക്ക് വിളിച്ചുവരുത്തി. വെളുപ്പിന് ആറ് പേർ ചേർന്ന് യുവാവിനെ പടമുകളിലേക്ക് വിളിച്ചുവരുത്തുകയും ബൈക്കിന്‍റെ താക്കോൽ ഊരി എടുക്കുകയും ചെയ്തു. പിന്നീട്, മര്‍ദിച്ച് ഫോണ്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കാനായിരുന്നു അവരുടെ ലക്ഷ്യം. തുടര്‍ന്ന്, താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പറയണമെന്ന് യുവാവിനെ നിര്‍ബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും തല്ലുകയും ചെയ്തു. യുവാവ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ ഭയന്ന് പറഞ്ഞു. പിന്നീട് ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ഇല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം യുവാവ് വീട്ടില്‍ അറിയിച്ചു. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു.
Comments (0)