Posted By saritha Posted On

Recover Lost Money UAE: യുഎഇയിൽ പണം നഷ്ടമായാലും തിരികെ ലഭിക്കും, എങ്ങനെയെന്നല്ലേ, അറിയാം…

recover lost money uae അബുദാബി: യുഎഇയില്‍ പലവിധ തട്ടിപ്പുകള്‍ക്കും പ്രവാസികളടക്കമുള്ള നിവാസികള്‍ ഇരയാകാറുണ്ട്. നിരവധി കേസുകളാണ് ഇത്തരത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയില്‍ തട്ടിപ്പില്‍ പണം നഷ്ടമായാലും അത് തിരികെ ലഭ്യമാക്കാന്‍ സാധിക്കും. ഇ- പേയ്മെന്‍റ് ഇടപാട്, പേയ്മെന്‍റ് വെബ്സൈറ്റുകള്‍, പണം തട്ടിപ്പ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നീ തട്ടിപ്പുകള്‍ യുഎഇയില്‍ കുറ്റകരമാണ്. രണ്ട് മില്യണ്‍ ദിര്‍ഹത്തിലധികം പിഴയും കൂടാതെ തടവും ശിക്ഷ ലഭിക്കും. യുഎഇ നിയമം അനുസരിച്ച്. സാമ്പത്തിക കുറ്റകൃത്യങ്ങൾ മൂലം ഉപഭോക്താക്കൾക്ക് പണനഷ്ടമുണ്ടായാൽ ധനകാര്യ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
എന്നാൽ, ഉപഭോക്താവിന്‍റെ കടുത്ത അശ്രദ്ധയോ വഞ്ചനാപരമായ പെരുമാറ്റമോ മൂലം സാമ്പത്തിക നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരല്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണം, സ്വത്തുക്കളുടെയും വിവരങ്ങളുടെയും ദുരുപയോഗം എന്നിവയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും ചെലവുകൾക്കും ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണം. സാമ്പത്തിക തട്ടിപ്പുകളില്‍ ഇരയായി പണം നഷ്ടമായാല്‍ ആദ്യം ബാങ്കില്‍ പരാതിപ്പെടണം.ബാങ്ക് അധികൃതര്‍ പരാതിയില്‍ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കും. ബാങ്ക് പരാതി തള്ളിയാൽ യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയോ സാമ്പത്തിക ഇടപാട് വിവരങ്ങൾ അടക്കം പോലീസിൽ പരാതിപ്പെടുകയോ ചെയ്യണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *