Advertisment

Kuwait Bank Loan: കുവൈത്തില്‍ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം, ബാങ്ക് അധികൃതര്‍ പറയുന്നത്…

Advertisment

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ക്കെതിരെ കേരള പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർക്ക് ഘട്ടം ഘട്ടമായി പണം അടയ്ക്കാന്‍ അവസരം നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഇതിനായി ബാങ്കിന്‍റെ കുവൈത്തിലെ കളക്ഷൻ വകുപ്പുമായി ബന്ധപ്പെടാന്‍ നിർദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
കുവൈത്തിലെ ബാങ്കിൽ‌നിന്ന് 700 കോടി രൂപയോളമാണ് മലയാളികൾ വായ്പയെടുത്തത്. തിരിച്ചടവിൽ വീഴ്ച വരുത്തി മാസങ്ങളായിട്ടും ബാങ്കിനെ ബന്ധപ്പെടാതിരുന്ന സാഹചര്യത്തിലാണ് അധികൃതർ കേരളത്തിലെത്തി എഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. ആയിരത്തിലധികം മലയാളികള്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്. ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞവര്‍ക്കെതിരെ കുവൈത്തില്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തശേഷമാണ് കേരളത്തിലെത്തി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള ആദ്യ പരാതിയാണ് കേരളത്തില്‍ നല്‍കിയത്. 2019 – 2022 കാലയളവിലാണ് കൂടുതൽ പേരും വായ്പയെടുത്തിട്ടുള്ളത്. ലോണ്‍ എടുത്തവരില്‍ കൂടുതലും നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group