അബുദാബി: യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഇതുവരെ എടുത്തില്ലേ, അടിച്ചാല്‍ 100 മില്യണ്‍ ദിര്‍ഹം പോക്കറ്റിലാകും. ഒരു ടിക്കറ്റിന് 50 ദിര്‍ഹമാണ് നിരക്ക്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) അനുമതിയുള്ള ലോട്ടറി അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എൽഎൽസിയാണ് നടത്തുന്നത്. ജാക്ക്‌പോട്ടിന് പുറമേ, ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഏഴ് പേർക്ക് 100,000 ദിർഹം സമ്മാനം ഉറപ്പ് നൽകുന്നു. ആദ്യ ലൈവ് നറുക്കെടുപ്പ് ഡിസംബർ 14ന് നടക്കും. യുഎഇ ലോട്ടറിയുടെ വെബ്‌സൈറ്റായ theuaelottery.ae-ൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. പങ്കെടുക്കുന്നവർക്ക് 100 ദശലക്ഷം ദിർഹം, 1 ദശലക്ഷം ദിർഹം, 100,000 ദിർഹം, 1000 ദിർഹം അല്ലെങ്കിൽ 100 ദിർഹം എന്നിവ നേടാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പങ്കെടുക്കുന്നവർക്ക് ഒന്നുകിൽ സ്വന്തമായി ലോട്ടറി നമ്പറുകൾ തെരഞ്ഞെടുക്കാം അല്ലെങ്കിൽ റാൻഡമായി നമ്പർ ‘ഈസി പിക്ക്’ ഫീച്ചർ ഉപയോഗിച്ച് തെരഞ്ഞെടുക്കാം. 1 ദശലക്ഷം ദിർഹം വരെ നേടാനുള്ള അവസരത്തിനായി സ്‌ക്രാച്ച് കാർഡുകൾ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്. ഈ കാർഡുകളുടെ നിരക്കുകൾ 5 ദിർഹം മുതൽ ആരംഭിക്കുന്നു. ഇത് 50,000 ദിർഹം വരെ നേടാനുള്ള അവസരം നൽകുന്നു. നറുക്കെടുപ്പിൻ്റെ 10 ദിർഹം കാർഡുകൾക്ക് 100,000 ദിർഹമാണ് ഉയർന്ന സമ്മാനം, 20 ദിർഹം കാര്‍ഡുകള്‍ക്ക് 300,000 ദിർഹമാണ് സമ്മാനം. 50 ദിർഹം വിലയുള്ള കാർഡുകൾ ഉപയോഗിച്ച് കളിക്കാർക്ക് 1 മില്യൺ ദിർഹം നേടാം. സമ്മാനങ്ങൾക്ക് നിലവിൽ ഒരു നികുതിയും ബാധകമല്ല. പങ്കെടുക്കാൻ കളിക്കാർ ആദ്യം ഓൺലൈനിൽ ഒരു അക്കൗണ്ട് ഉണ്ടാക്കണം. ഗെയിമുകൾ നിലവിൽ സ്റ്റോറുകളിൽ ഓഫ്‌ലൈനിൽ ലഭ്യമല്ല, എന്നാൽ, ഈ ഓപ്ഷൻ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.