തിരുവനന്തപുരം: കേരളത്തിലെ വെള്ളം വിദേശത്തേക്ക്. ഹില്ലി അക്വ കടല്‍ വെള്ളമാണ് കടല്‍ കടന്ന് യുഎഇയിലെത്തുന്നത്. കുറഞ്ഞവിലയ്ക്ക് വെള്ളം ലഭ്യമാകും. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ വെള്ളം യുഎഇയിലെത്തും. 1.5 ലിറ്ററിന്‍റെ 22,000 ലിറ്ററോളം അടങ്ങിയ ഒരു കണ്ടെയ്‌നര്‍ വെള്ളമാണ് യുഎഇയിലെത്തുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും യുഎഇ ആസ്ഥാനമായുള്ള അരോണ ജനറല്‍ ട്രേഡിങ് എല്‍എല്‍സിയും തമ്മില്‍ ഒപ്പുവെച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ ഒന്നിനാണ് ഒപ്പിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ആറ് ജിസിസി രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ് കമ്പനി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാലുടന്‍ 1.5 ലിറ്റര്‍ പാക്കേജും തൊട്ടുപിന്നാലെ അര ലിറ്റര്‍, 5 ലിറ്റര്‍, 20 ലിറ്റര്‍ പാക്കേജിലുള്ള കുടിവെള്ളവും ഗള്‍ഫ് രാജ്യങ്ങളിലെത്തും. തൊടുപുഴ, അരുവിക്കര പ്ലാന്റുകളില്‍ ഒരു ഷിഫ്റ്റില്‍ പ്രതിദിനം 78,000 കുപ്പിവെള്ളമാണ് (2500 കെയ്‌സ്) ഉത്പാദിപ്പിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളാക്കി 4000 കെയ്‌സിന് മുകളില്‍ ഉത്പാദിപ്പിക്കും. 2025 ഏപ്രില്‍, മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് നീക്കം.