Posted By saritha Posted On

UAE Traffic Violations Discount: ഇനി വാഹനം പിടിച്ചെടുക്കുമോ? യുഎഇയില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്….

ഷാര്‍ജ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ 50 ശതമാനം ഇളവാണ് പോലീസ് പ്രഖ്യാപിച്ചത്. ട്രാഫിക് പോയിന്‍റുകള്‍ റദ്ദാക്കുക, വാഹനങ്ങള്‍ പിടിച്ചെടുക്കുക എന്നിവ ഇളവില്‍ ഉള്‍പ്പെടുന്നു. ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങളിലോ പോലീസ് സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ഉപയോഗിച്ചോ ഇളവുള്ള പിഴകള്‍ അടയ്ക്കാം. അജ്മാനില്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 ന് മുന്‍പുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്ക് 50 ജ്ഞ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 15 വരെ ഇളവോടെ പിഴ അടയ്ക്കാന്‍ അവസരമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
റാസ് അല്‍ ഖൈമയില്‍ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴക്ക് 50% ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31വരെ ഇളവോടെ പിഴയൊടുക്കാം. ഉമ്മുൽഖുവൈനില്‍ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചു. 2025 ജനുവരി അഞ്ച് വരെ ഇളവോടെയുള്ള പിഴയൊടുക്കാന്‍ സാധിക്കും. ഫുജൈറ‌യില്‍ ഈ മാസം 1ന് മുൻപുള്ള നിയമലംഘനങ്ങളുടെ പിഴയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജനുവരി 23 വരെ ഇളവോടെയുള്ള പിഴയൊടുക്കാം. 53-ാം ഈദ് അൽ ഇത്തിഹാദിന്‍റെ (യുഎഇ ദേശീയദിനം) ആഘോഷങ്ങളുടെ ഭാഗമായി ഗുരുതരലംഘനങ്ങൾ ഒഴികെയുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് ഗ്രേസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചാൽ പിഴയുടെ മുഴുവൻ തുകയും അടയ്‌ക്കേണ്ടിവരുമെന്ന് നിയമലംഘകരെ പോലീസ് ഓർമിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *