ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായിലെ പ്രധാന ഗതാഗത ഇടനാഴിയിലാണ് പുതിയ മേല്‍പ്പാലം കൂടി തുറന്നത്. ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. മേല്‍പ്പാലം വരുന്നതോടെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) അറിയിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ശിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് വികസന പ്രവൃത്തികൾ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്ന് പാലങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 3.1 കിമീ നീളം വരുന്ന മൂന്ന് പാലങ്ങളാണ് നിര്‍മിക്കുന്നത്. മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പദ്ധതിയുടെ നാലാംഘട്ടം 71 ശതമാനം പൂർത്തിയായതായി ആർടിഎ വ്യക്തമാക്കി. അൽ മിന ഇന്റർസെക്ഷനെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ശൈഖ് റാശിദ് റോഡിലെ രണ്ടാമത്തെ പാലം ജനുവരി ആദ്യ പകുതിയിൽ തുറക്കും. രണ്ട് ദിശയിലേക്കും മൂന്നുവരിയുള്ള പാലത്തിന്റെ നീളം 1335 മീറ്ററാണ്. ശൈഖ് റാഷിദ് റോഡിനും ഫാൽക്കൻ ഇന്റർചേഞ്ചിനും ഇടയിൽ ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്ന പാലത്തിന്റെ ഇരു ദിശയിലൂടെയും മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഫാൽക്കൺ ഇന്റർചേഞ്ചിൽനിന്ന് അൽ വസൽ റോഡുവരെ 780 മീറ്ററിൽ മൂന്നു വരിയുള്ളതാണ് രണ്ടാമത്തെ പാലം. മണിക്കൂറിൽ 5400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ജുമൈറ സ്ട്രീറ്റിനും അൽ മിന സ്ട്രീറ്റിനും ഇടയിലാണ് മൂന്നാമത്തെ പാലം വരുന്നത്. 985 മീറ്ററിൽ രണ്ട് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നുപോകാന്‍ സാധിക്കും.