
പ്രവാസിയുടെ കൊലപാതകം: ജിന്നുമ്മ പാത്തൂട്ടിയായി മാറും, സ്വരവും ശരീരഭാഷയും, എംബിബിഎസ് പാസാകാന്‍ മന്ത്രവാദം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനുമുന്‍പും ഷമീനയെന്ന ജിന്നുമ്മ പറ്റിച്ചതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ഷമീന. ചൈനയിൽ എംബിബിഎസ് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാൻ മന്ത്രവാദം നടത്തിയാൽ മതിയെന്ന് ഷമീന പറഞ്ഞത് അനുസരിച്ച് അതുപോലെ കാര്യങ്ങൾ നടത്തുകയും ചെയ്തു. മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഒന്നരലക്ഷം വിലമതിക്കുന്ന ഡയമണ്ട് നെക്ലേസാണ് ഷമീന അബ്ദുള്‍ ഗഫൂറിന്‍റെ കയ്യില്‍ നിന്ന് കൈക്കലാക്കിയത്. നെക്ലേസ് തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് ഷമീന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68Aസ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂർ ഹാജിയിൽനിന്ന് ഷമീന വാങ്ങിയ സ്വർണം കുടത്തിലിട്ട് അടച്ചുവെച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കൊല നടന്ന ദിവസവും ഗഫൂർ ഹാജി സ്വർണം നൽകിയെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ആറുമാസത്തിനുള്ളിൽ കുടം തുറന്നാൽ അതിനകത്തെ സ്വർണം മണ്ണാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍, ഇതൊന്നും ഗഫൂര്‍ ഹാജിയോട് പറയുന്നത് ഷമീനയല്ല, പാത്തൂട്ടിയാണ്. മന്ത്രവാദത്തിനിടെ പാത്തൂട്ടിയെന്ന പെൺകുട്ടിയായി ഇവർ മാറും. പാത്തൂട്ടിയുടെ സ്വരത്തിലും ശരീരഭാഷയിലുായിരിക്കും പിന്നെ ഷമീനയുടെ സംഭാഷണം. പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിലെ ശബ്ദസന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോലീസ് അതെല്ലാം റിക്കവര്‍ ചെയ്തെടുത്തു.
Comments (0)