Advertisment

യുദ്ധമുഖത്ത് ഗള്‍ഫ്: സിറിയ സ്വതന്ത്രമായെന്ന് വിമതര്‍, പ്രസിഡന്‍റ് രാജ്യം വിട്ടെന്ന് സ്ഥിരീകരണം

Advertisment

ദമാസ്കസ് സിറിയയില്‍ 24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യമായെന്ന് വിമതസേന. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ് വിമതസേനയുടെ പ്രഖ്യാപനം. പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. അല്‍ ഖായിദയുടെ ഉപസംഘടനയായ ഹയാത്ത് തഹ്‍രീര്‍ അല്‍ ഷംസ് എന്ന പേരിലുള്ള വിമതസേനയാണ് സിറിയ പിടിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
വിമതസേന തലസ്ഥാനത്ത് പ്രവേശിച്ച ഉടന്‍ ബാഷര്‍ അല്‍ അസദ് വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പോയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് വിമാനത്താവളം ഉപേക്ഷിച്ചുപോയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ നഗരമായ അലപ്പോ, മധ്യമേഖലയിലെ ഹമ, ഹുംസ് എന്നിവ പിടിച്ചടക്കിയ ശേഷമാണ് വിമതര്‍ ഡമാസ്കസിലേക്ക് കടന്നത്. വിമതമുന്നേറ്റം ഭയന്ന് ഔദ്യോഗിക സൈന്യ രക്ഷപെട്ടതിനാല്‍ തലസ്ഥാനനഗരിയില്‍ ചെറുത്തുനില്‍പ്പ് ഉണ്ടായിരുന്നില്ല. ജയിലുകളിലുണ്ടായിരുന്ന വിമതസേനയുടെ ഭാഗമായിരുന്നവരെ മോചിപ്പിക്കുകയും സര്‍ക്കാര്‍ മന്ദിരങ്ങളടക്കം പിടിച്ചടക്കുകയും ചെയ്തു. പ്രസിഡന്‍റ് രാജ്യം വിട്ടെങ്കിലും പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി ഡമാസ്കസില്‍ തുടരുകയാണ്. അധികാര കൈമാറ്റത്തിന് സർക്കാർ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group