Posted By saritha Posted On

‘ഒന്ന് പെയ്യാമോ’; മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള യുഎഇ നിവാസികള്‍

അബുദാബി യുഎഇയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള നിവാസികള്‍. രാജ്യത്തെ മുസ്ലിം പള്ളികളില്‍ ഇന്ന് (ശനി) മഴയ്ക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. മഴയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടുന്ന ഒരു പ്രത്യേക പ്രാർഥനയായ സലാത്തുൽ ഇസ്തിസ്‌കായാണ് അർപ്പിച്ചത്. പ്രാർഥനയ്ക്കിടെ വിശ്വാസികൾ ആകാശത്തേക്ക് കൈകൾ ഉയർത്തി, മഴയ്ക്കും ഭൂമിയുടെ അനുഗ്രഹത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടി. രാവിലെ 11ന് നടന്ന സലാത്തുൽ ഇസ്തിസ്ക എന്ന പ്രാർഥനയിൽ ആയിരക്കണക്കിന് പേരാണ് വിവിധ മോസ്കുകളില്‍ പങ്കെടുത്തത്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡ‍ന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ മഴയ്ക്ക് വേണ്ടി പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാർഥന പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്‍റെ പ്രഭാഷണവും അടങ്ങിയതാണ്. അറബ് രാജ്യങ്ങളില്‍ മഴയ്ക്കായുളള പ്രാർഥനകള്‍ സാധാരണയായി നടത്താറുള്ളതാണ്. തണുപ്പ് കാലത്തിലേക്ക് നീങ്ങുകയാണ് യുഎഇ. മഴയുടെ ലഭ്യത വ‍ർധിപ്പിക്കാനായി 1990 മുതല്‍ യുഎഇ ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്. അബുദാബി, റാസല്‍ഖൈമ എമിറേറ്റുകളില്‍ കഴിഞ്ഞയാഴ്ച മഴ ലഭിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *