
പ്രവാസികള്‍ക്ക് ലോട്ടറി, കീശ നിറയും ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് അറിയാം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍, അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രവാസികള്‍ക്ക് വിദേശകറന്‍സിയില്‍ ആരംഭിക്കാവുന്ന ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്‍റ് (FCNR) ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. രൂപയെ ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
അധിക പലിശ : 1- 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഓവര്‍നൈറ്റ് ആള്‍ട്ടര്‍നേറ്റീവ് റഫറന്‍സ് റേറ്റിനേക്കാള്‍ (എആര്‍ആര്‍) നാല് ശതമാനം വരെ അധിക പലിശ നല്‍കാനാകും. (മുന്‍പ് ഇത് റണ്ട് ശതമാനമായിരുന്നു)
3- 5 വര്‍ഷം വരെ കാലാവധിയുള്ള എഫ്സിഎന്‍ആര്‍ (ബി) അക്കൗണ്ടുകളുടെ നിരക്ക് എആര്‍ആറിനേക്കാള്‍ മൂന്ന് ശതമാനമെന്നത് അഞ്ച് ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഉയര്‍ന്ന പലിശ നിരക്ക്- നിക്ഷേപം കൂടും : ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ വിദേശ കറന്‍സി നിക്ഷേപം ആകര്‍ഷിക്കാനാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍, ജാപ്പനീസ് യെന്‍, യൂറോ, സിംഗപ്പൂര്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക് എന്നീ കറന്‍സികളിലൊക്കെ പ്രവാസികള്‍ക്ക് ഈ അക്കൗണ്ട് വഴി നിക്ഷേപിക്കാം. വിദേശ കറന്‍സിക്ക് വിപണിയിലുണ്ടാകുന്ന വില വ്യതിയാനമൊന്നും ഈ നിക്ഷേപത്തെ ബാധിക്കില്ല.
കര്‍ഷകര്‍ക്കും ഗുണം രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം വരെ ഈടില്ലാ വായ്പ ലഭിക്കും. ആര്‍ബിഐ ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷികോപാദന ചെലവിലുണ്ടായ വര്‍ധന, പണപ്പെരുപ്പം എന്നിവ കണക്കെലെടുത്താണ് റിസര്‍വ് ഈടില്ലാ വായ്പ പരിധി കൂട്ടിയത്.
Comments (0)