
ഒരാഴ്ച മുന്‍പ് വിവാഹം, ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു, പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി മരണം
മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്‍റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഈ മാസം (ഡിസംബര്‍) ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചാണ് നേഹ അപകടത്തില്‍പ്പെട്ടത്. പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്‍റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ ഖബറടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)