യുഎഇയിൽ അവധി ആഘോഷിക്കാൻ എത്തിയ മലയാളി യുവാവ് മലമുകളിൽ നിന്ന് വീണ് മരിച്ചു. റാസൽഖൈമ ജെബൽ ജെയ്സ് മലയിൽ അവധിയാഘോഷിക്കാനെത്തിയ കണ്ണൂർ സ്വദേശി സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്. ദുബായിലെ ഓട്ടോ വർക് ഷോപ്പ് ജീവനക്കാരനാണ് സായന്ത്. യുഎഇയുടെ 53–ാം ദേശീയദിന (ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ചുള്ള അവധി ദിവസം സായന്തും സുഹൃത്തുക്കളും ഞായറാഴ്ച വൈകിട്ടോടെ വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ സായന്തിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിൽ മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേയ്ക്ക് പതിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോയി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകനാണ് സായന്ത്. അനുശ്രീയാണ് സായന്തിൻറെ ഭാര്യ. സഹോദരി: സോണിമ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A