നവംബര്‍ മാസം റെക്കോര്‍ഡ് യാത്രക്കാരാണ് വിവിധ വിമാനസര്‍വീസുകള്‍ വഴി യാത്ര ചെയ്തത്. വ്യോമയാന മന്ത്രാലയം പങ്കുവെച്ച കണക്കനുസരിച്ച്, 1.40 കോടി യാത്രക്കാരാണ് 91,728 സര്‍വീസുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. 2023 ല്‍ 1.37 കോടി യാത്രക്കാരാണ് അന്ന് യാത്ര ചെയ്തത്. 91,529 വിമാന സര്‍വീസുകള്‍ നടത്തി. പ്രതിദിനയാത്രക്കാര്‍ ആദ്യമായി അഞ്ച് കോടി കടന്ന റെക്കോര്‍ഡെത്തി. നവംബര്‍ 17നാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ആദ്യമായി 5,05,412 കടന്നത്. തൊട്ടടുത്ത ദിവസം ഇത് 5,05,611 ആയി. ഒക്ടോബറില്‍ ദിനംപ്രതി ശരാശരി 3153, നവംബറില്‍ 3165 ആഭ്യന്തരവിമാന സര്‍വീസുകളാണ് നടത്തിയത്. ഇന്‍ഡിഗോ ഓര്‍ഡര്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ കിട്ടാന്‍ വൈകുന്നതും സ്‌പൈസ് ജെറ്റിന്റെ ചില വിമാനങ്ങള്‍ അറ്റകുറ്റപണികള്‍ക്കായി മാറ്റിയതുമാണ് എണ്ണം കുറച്ചത്. ഫ്ളൈ എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ പുതിയ വിമാനങ്ങളൊന്നും പുതുതായി കൊണ്ടുവന്നില്ല. അവധിക്കാലം കണക്കിലെടുത്ത് വിമാനസര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ വിമാനക്കമ്പനികള്‍ ആലോചിക്കുന്നുണ്ട്. നവംബര്‍ മാസം ഭൂരിഭാഗം വിമാനക്കനമ്പനികളുടെയും 90 ശതമാനം സീറ്റുകളും ബുക്കിങായി കഴിഞ്ഞു. അവധിക്കാലവും ഉത്സവക്കാലവും കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A