
യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു; സംസ്കാരം ഇന്ന്
ആലുവ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 17നാണ് സംഭവം. മൃതദേഹം ഇന്ന് രാവിലെ 8.15ന് എത്തും.
സംസ്കാരം 2ന് എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ദുബായ് ‘എജി കാർസ്’ ഉദ്യോഗസ്ഥനാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവത്തിൽ പരേതനായ ശശിധരന്റെയും മഞ്ജുവിന്റെയും മകനാണ് വൈശാഖ്. സഹോദരങ്ങൾ: വിഷ്ണു (ബെംഗളൂരു), കാർത്തിക (യുകെ). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)