Posted By saritha Posted On

ആണവയുദ്ധത്തിന് സാധ്യത? അവശ്യവസ്തുക്കൾ കരുതണം, മുന്നറിയിപ്പുമായി യൂറോപ്യൻ‍ രാജ്യങ്ങൾ

ഓസ്ലോ: റഷ്യയുടെ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങൾക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകി. ആണവായുധനയം റഷ്യ മാറ്റിയതിന് പിന്നാലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ. യുദ്ധസാഹചര്യമുണ്ടാകുമെന്നും യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായും വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാർ സുരക്ഷിതരായിരിക്കണമെന്ന് സ്വീഡൻ ലഘുലേഖകളിൽ മുന്നറിയിപ്പ് നൽകിയതായി യുകെ മിറർ റിപ്പോർട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേ പുറത്തിറക്കി. മൂന്ന് ദിവസത്തെ അടിയന്തരസാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിന്‍ലന്‍ഡും പൗരന്മാര്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ, യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് റഷ്യ സൂചന നല്‍കിയിരുന്നു. പുതുക്കിയ ആണവനയരേഖയില്‍ വ്‌ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായക തീരുമാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *