Posted By saritha Posted On

യുഎഇ: കുറിപ്പടി ഇല്ലാതെ ഉറക്ക ഗുളികകൾ ഉപയോഗിക്കുന്നതിനെതിരെ ഡോക്ടർമാരുടെ മുന്നറിയിപ്പ്

അബുദാബി: മുതിർന്നവരിലും കുട്ടികളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഉറക്കക്കുറവ്. കൃത്യമായി ഉറക്കം കിട്ടാൻ ഉറക്ക​ഗുളികകളെയാണ് ഇവർ ആശ്രയിക്കാറുള്ളത്. ശരിയായ രോഗനിർണയമോ ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശമോ ഇല്ലാതെയാണ് ഭൂരിഭാ​ഗം പേരും ഉറക്ക​ഗുളികകൾ കഴിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ​ഗുളികകൾ കഴിക്കുമ്പോൾ മറ്റ് പല രോ​ഗങ്ങളും വേട്ടയാടും. ദുബായിലെ മാർക്കറ്റിങ് പ്രൊഫഷണലായ സാറ അലാമിന് (29) രാത്രിയിൽ മിക്കപ്പോഴും ഉറക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അലട്ടാറുണ്ട്. അതിനാൽ, ഉറക്കത്തെ സഹായിക്കുന്ന മെലാറ്റോണിനെ പ്രേരിപ്പിക്കുന്ന ഹെർബൽ സപ്ലിമെൻ്റുകൾ ഉപയോഗിക്കാൻ തുടങ്ങി. പിന്നാലെ, നന്നായി ഉറക്കവും കിട്ടി. എന്നാൽ, ഉറങ്ങാൻ ഗുളികകളെ ആശ്രയിക്കുന്നത് മുതിർന്നവരിൽ ഓർമ്മ കുറവിലേക്ക് നയിക്കുകയും കുട്ടികളിൽ തലച്ചോറിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. പ്രാദേശിക ഫാർമസികളിൽനിന്നാണ് സാറ ​ഗുളികകൾ വാങ്ങിയിരുന്നത്. നല്ല ഉറക്കം കിട്ടുമെന്ന് അവർ ഉറപ്പ് തരുമ്പോഴും പതിയിരിക്കുന്ന രോ​ഗാവസ്ഥയെ കുറിച്ച് ഭൂരിഭാ​ഗം പേരും ബോധവാന്മാരാകുന്നില്ല. സപ്ലിമെന്റ് മരുന്നാണ് സാറ ഉപയോ​ഗിക്കുന്നത്. ഹെർ‍ബൽ സപ്ലിമെന്റ് ​ഗുളികകളോട് ജാ​ഗ്രത പാലിക്കണമെന്ന് ഫാർമസിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. നല്ല ഉറക്കത്തിന് ഇവ സൗകര്യപ്രദമായ മാർ​ഗമാണെങ്കിലും എല്ലാ ഹെർബൽ ഉത്പന്നങ്ങളും ഒരേ രീതിയിലല്ല നിർമിക്കുന്നത്. അവയുടെ ഫലപ്രാപ്തിയിൽ വ്യത്യാസപ്പെടാം. “ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഉറക്ക​ഗുളികകൾ എഫ്ഡിഎ അംഗീകൃതമാണ്. വൈദ്യ പരിശോധനകളിൽ കർശനമായി പരീക്ഷിക്കപ്പെട്ടവയാണ്. ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് മാത്രമേ ഇവ നിർദ്ദേശിക്കാൻ കഴിയൂവെന്ന്,” ആസ്തർ ക്ലിനിക്കിലെ സൈകാട്രി വിദ​ഗ്ധൻ ഡോ. സൽമാൻ കരീം ഊന്നിപ്പറഞ്ഞു. ‘വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവയുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങൾ പോലുള്ള അവസ്ഥകളുള്ള വ്യക്തികൾക്കാണ് കുറിപ്പടിയായി ഉറക്ക ഗുളികകൾ ശുപാർശ ചെയ്യൂവെന്നും ഒരു സൈക്യാട്രിസ്റ്റിൻ്റെ കൃത്യമായ വിലയിരുത്തലിന് ശേഷം മാത്രമേ അവ നിർദ്ദേശിക്കാവൂവെന്നും’, അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *