
നാണക്കേട്, പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങി, ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
കോട്ടയം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. 60,000 രൂപയാണ് പ്രവാസിയിൽ നിന്ന് തഹസിൽദാർ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)