ന്യൂഡല്‍ഹി: വിസ്താരയുടെ അവസാന സര്‍വീസ് ഇന്ന്. രാത്രി 10.50 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് പുറപ്പെടുന്നതോടെ വിസ്‌താരയുടെ ആഭ്യന്തര സർവീസ് അവസാനിക്കും. എയർ ഇന്ത്യയുമായുള്ള ലയനത്തെ തുടർന്നാണ് വിസ്‌താര സര്‍വീസ് നിര്‍ത്തുന്നത്. ന്യൂഡൽഹിയിൽനിന്ന് സിംഗപ്പൂരിലേക്കാണ് വിസ്താരയുടെ അവസാന വിദേശയാത്ര. യുകെ 115, എയർബസ് എ 321 നിയോ, ഇന്ന് രാത്രി 11.45 ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോടെ അവസാന വിദേശയാത്രയുമാകും. ടാറ്റ ഗ്രൂപ്പിൻ്റെയും സിംഗപ്പുർ എയർലൈൻസിൻ്റെയും സംയുക്ത സംരംഭമായി 2013ലാണ് വിസ്‌താര രംഗത്തെത്തിയത്. ബുധനാഴ്‌ച മുതൽ വിസ്‌താര കമ്പനിയും സർവീസ് റൂട്ടുകളും ജീവനക്കാരും എയർ ഇന്ത്യയുടെ ഭാഗമാകും. സെപ്തംബർ മൂന്ന് മുതലാണ് വിസ്‌താരയിൽ ടിക്കറ്റ് ബുക്കിങ് അവസാനിച്ചത്. ഇതിനുശേഷം ബുക്കിങ് എയർ ഇന്ത്യ വഴിയായിരുന്നു. നവംബർ 12ന് ശേഷം വിസ്‌താരയിൽ ബുക്ക് ചെയ്‌തിരുന്നവർക്ക് എയർ ഇന്ത്യ ടിക്കറ്റ് നൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5