തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഅടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി വരെ അഞ്ച് മണിക്കൂര്‍ നേരത്തേക്കാണ് അടച്ചിടുന്നത്. വിമാനങ്ങളുടെ സമയത്തില്‍ മാറ്റം ഉണ്ടാകുന്നതിനാല്‍ യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസും അറിയിച്ചിട്ടുണ്ട്. 3.00 മണി മുതല്‍ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts

Malayali Woman Murder in Dubai: യുഎഇയിലെ മലയാളി യുവതിയുടെ കൊലപാതകം: സുഹൃത്ത് പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ

Sheela Sunny Fake Drug Case: ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരിമരുന്ന് വെച്ചത് മരുമകളുടെ അനുജത്തി; കൃത്യത്തിന് നയിച്ചത്…
