ദോഹ: കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഖത്തറില്‍ മലയാളി ബാലന് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ബര്‍വാ മദീനത്തിലെ ഹൗസിങ് കോമ്പൗണ്ടില്‍നിന്ന് കളിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പോഡാര്‍ പേള്‍ സ്‌കൂളിലെ കെജി വിദ്യാര്‍ഥിയാണ്. പിതാവ് രഞ്ജു കൃഷ്ണന്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍: ആര്യന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
കളി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അപകടം; ഗള്‍ഫില്‍ മലയാളി ബാലന്‍ മരിച്ചു
Advertisment
Advertisment