Advertisment
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ കടത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ മോഡലുകളിൽ പ്രീമിയം മോഡലായ ഐഫോൺ 16 പ്രോ മാക്സ് ഫോണുകളാണ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നാലുപേരാണ് പിടിയിലായത്. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് 12 ഐഫോൺ 16 പ്രോമാക്സ് ഫോണുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഫോണുകളുടെ ചിത്രം ഡൽഹി കസ്റ്റംസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Advertisment