ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു
ഗൾഫിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മലയാളി നഴ്സ് മരിച്ചു. തൃശൂർ നെല്ലായി സ്വദേശി ദിലീപിൻ്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഡെൽമ. ഡ്യൂട്ടിക്കിടെ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞ് വീണ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. സഹോദരി: ഡെന്ന ആൻ്റണി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
		
		
		
		
		
		
Comments (0)