
വയനാട്ടിലെ രക്ഷാപ്രവർത്തകർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി റിസോർട്ട് വിട്ടുനൽകി യുഎഇയിലെ പ്രവാസി. പ്രവാസി സംരംഭകനും സാമൂഹികപ്രവർത്തകനുമായ കണ്ണൂർ പാനൂർ സ്വദേശി ഇസ്മായിലാണ് തന്റെ റിസോർട്ട് വിട്ടുനൽകിയത്. തന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ 25 മുറികളുള്ള റിസോർട്ടാണ് വിട്ടുനൽകിയത്. രക്ഷാപ്രവർത്തനത്തിന് ഇസ്മായിലും അവർക്കൊപ്പമുണ്ട്. കൊവിഡ് കാലത്തും ക്യാമ്പായി റിസോർട്ട് വിട്ടുനൽകിയിരുന്നു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായി ഇസ്മായിലിന് സ്ഥാപനങ്ങളുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)