യുഎഇയിൽ പൊലീസ് വസ്ത്രം ധരിച്ചെത്തി ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1800 ഓളം ലാപ്ടോപ്പുകൾ മോഷ്ടിച്ചു. സംഭവത്തിൽ നാല് അറബികളുടെ സംഘത്തെ ഷാർജയിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇവരെ പിടികൂടാനായിട്ടുണ്ട്. ഒരു ട്രാൻസ്‌പോർട്ട് സർവ്വീസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഏഷ്യക്കാരൻ, ലാപ്‌ടോപ്പുകൾ ഡെലിവർ ചെയ്യാൻ പോയപ്പോൾ ആ പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് വാഹനം പരിശോധിച്ചിരുന്നു. പിന്നീടാണ് താൻ തട്ടിപ്പിനിരയായെന്ന് അയാൾ മനസ്സിലാക്കിയത്. ഇക്കാര്യം സെൻട്രൽ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ, ഷാർജ പൊലീസിന് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞു. വിവരങ്ങൾ പരിശോധിച്ച ശേഷം ഉടൻ തന്നെ ഒരു സംഘം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി ഷാർജ പൊലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുൾ റഹ്മാൻ നാസർ അൽ ഷംസി പറഞ്ഞു. സമൂഹത്തോട് ജാഗ്രത പാലിക്കാനും അയൽപക്കങ്ങളിൽ എന്തെങ്കിലും ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കിയാൽ റിപ്പോർട്ട് ചെയ്യാനും ഷാർജ പൊലീസ് ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിലും അല്ലാത്ത കേസുകൾക്ക് 901 എന്ന നമ്പറിലും താമസക്കാർക്ക് ബന്ധപ്പെടാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
യുഎഇയിൽ പൊലീസ് വസ്ത്രം ധരിച്ചെത്തി 1800 ഓളം ലാപ്ടോപ്പുകൾ അടിച്ച് മാറ്റി; ശേഷം…
Advertisment
Advertisment