യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് യുവ ഡോക്ടർ പിടിയിലായത്. ഇയാളുടെ കയ്യിൽ 160.77 ഗ്രാം മെത്താഫിറ്റമിൻ ഉണ്ടായിരുന്നു. പിടിയിലായത് കൊല്ലം കരുനാഗപ്പള്ളി തഴവ ചിറ്റുമൂല ഇടമരത്തു വീട്ടിൽ ഡോ.എൻ. അൻവർ ഷാ (32) ആണ്. മൈസൂരിൽ നിന്നു പൊന്നാനിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലാകുന്നത്. ബെംഗളൂരുവിൽ നിന്നു വാങ്ങിയ ലഹരി മരുന്ന് വിൽപനയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത മെത്താഫിറ്റമിന് 5 ലക്ഷം രൂപ വില വരും. ദുബായിൽ ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന അൻവർ ഷാ 5 മാസം മുൻപാണു നാട്ടിലെത്തിയത്. ഇയാൾ ദുബായിലും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
യുഎഇയിലെ യുവ മലയാളി ഡോക്ടർ ലഹരി കടത്തിനിടെ പിടിയിൽ
Advertisment
Advertisment