
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ, താപനില 50 ഡിഗ്രിയായേക്കും
യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം യുഎഇ തലസ്ഥാനത്തെ രണ്ട് പ്രദേശങ്ങളായ മെസൈറ, ഗസ്‌യുറ എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രിയിലെത്തും. ദുബായിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്താം. കിഴക്കൻ പ്രദേശങ്ങങ്ങളിൽ ക്യുമുലസ് മേഘങ്ങൾ കാണപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചില സമയങ്ങളിൽ കാറ്റ് വേഗത്തിൽ വീശുകയും പൊടി ഉയരാനും സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)