
യുഎഇയുടെ മണ്ണും വിണ്ണും തണുപ്പിച്ച് മഴ പെയ്തു
യുഎഇയിലെ വേനൽചൂടിൽ ആശ്വാസമായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ ലഭിച്ചത്. ജൂൺ മാസത്തിൽ വടക്കൻ എമിറേറ്റുകളിൽ മൂന്ന് തവണ വേനൽമഴയും ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു. സെപ്തംബർ വരെ ഇടയ്ക്കിടെ വേനൽമഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച അൽഐനിലും അബുദാബിയിലും താപനില ഏകദേശം 50.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)