
സായിപ്പ് വരെ മാറിനിൽക്കും! ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി സോഷ്യൽമീഡിയ
ഇംഗ്ലീഷ് എന്ന് കേട്ടാൽ മനംപുരട്ടുന്നവരെ അമ്പരപ്പിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷ ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും ഉന്നത ജോലി സ്ഥാനങ്ങളിലുള്ളവർക്കും മാത്രമുള്ളതാണ്, അവർക്ക് മാത്രമേ അനായാസമായി സംസാരിക്കാൻ കഴിയൂ എന്നെല്ലാമുള്ള ചിന്തകളെ കടത്തിവെട്ടിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നുള്ള ഈ ഓട്ടോ ഡ്രൈവർ. ഇംഗ്ലീഷിൽ സംസാരിക്കുക മാത്രമല്ല, ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത കൂടി ഇയാൾ വ്യക്തമാക്കുന്നുണ്ട്. ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ലീഷ് അറിഞ്ഞിരുന്നാൽ ലണ്ടൻ, പാരീസ്, യുഎസ്എ പോലുള്ള രാജ്യങ്ങളിലേക്ക് പോകാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷ അന്താരാഷ്ട്ര ഭാഷയാണെന്നും വിദേശ രാജ്യങ്ങളിൽ എത്തിയാല്‍ എങ്ങനെ സംസാരിക്കണമെന്നും ഓട്ടോറിക്ഷ ഡ്രൈവർ വീഡിയോയിൽ പറയുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)