യുഎഇ: മലയാളി വനിതയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിലങ്ങുതടിയായി രോ​ഗവും കടവും, സഹായം തേടുന്നു…

അന്യനാട്ടിൽ രോ​ഗവും ദുരിതവുമായി ആശുപത്രിക്കിടക്കയിൽ.. തലയ്ക്ക് മുകളിലുള്ള കടബാധ്യത.. ഏറെ ദുരിതപൂർണമായ സാഹചര്യത്തിലൂടെയാണ് കൊല്ലം സ്വദേശിനിയായ 36കാരി രമ്യാ മോളി കടന്നുപോകുന്നത്. പാൻക്രിയാസ് കാൽക്കുലസെന്ന അസുഖത്തെ തുടർന്ന് ഷാർജ കുവൈത്തി ആശുപത്രിയിൽ ചികിത്സയിസാണ് രമ്യാ. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായി പാൻക്രിയാസിലെ കല്ല് നീക്കംചെയ്തു. അതിനൊപ്പം ഡെങ്കിപ്പനിയും രമ്യക്കുണ്ടായി. കടഭാരത്താൽ നിയമകുരുക്കിൽ നിന്ന് എങ്ങനെ മോചിതയായി നാട്ടിലെത്തുമെന്നതാണ് രമ്യയുടെ ദുഃഖം. പത്ത് വർഷത്തിലേറെയായി രമ്യ ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. ഷാർജ നബ്ബയിൽ തയ്യൽക്കടയും അനുബന്ധ ബിസിനസുമാണ് ചെയ്തിരുന്നത്. കൊവിഡിനെ തുടർന്ന് ബിസിനസ് തകർന്നു. കടയുടെ വാടക കുടിശിക ഉൾപ്പെടെ പ്രതിസന്ധിയായി. കടയൊഴിഞ്ഞെങ്കിലും ബാധ്യതയേറി വന്നു. റിയൽ എസ്റ്റേറ്റ് കമ്പനി രമ്യക്കെതിരേ 22,335 ദിർഹം (5 ലക്ഷം രൂപ) തരാനുണ്ടെന്നുകാണിച്ച് ദുബായ് കോടതിയിൽ പരാതി സമർപ്പിച്ചു. അതിനിടയിൽ മലപ്പുറം സ്വദേശിക്ക് നാട്ടിലുള്ള സ്വത്ത് പണയപ്പെടുത്തി ലഭിച്ച തുക തിരിച്ചുതരുമെന്ന ഉറപ്പിൽ നൽകിയിരുന്നു. എന്നാൽ അയാൾ പണവുമായി മുങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. രമ്യയ്ക്ക് നാട്ടിൽ ഒരു സഹോ​ദരി മാത്രമാണുള്ളത്. അമ്മ ദുബായിൽ വച്ച് മരണപ്പെട്ടിരുന്നു. നിയമകുരുക്കിൽ നിന്ന് രക്ഷിച്ച് രമ്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി, ദർശന ഓണക്കൂർ എന്നിവർ. ബന്ധപ്പെടേണ്ട നമ്പർ: 050 3984242 യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy