വിദേശത്ത് നിന്ന് പണമയയ്ക്കാനുള്ള ഏറ്റവും നല്ല മാർ​ഗമേത്? ബാങ്കോ എക്സ്ചേഞ്ചോ? ഓൺലൈനോ ആപ്പോ? അറിയാം വിശദമായി

നമ്മളിൽ പലർക്കും വിദേശത്തേക്ക് പണം അയയ്‌ക്കുകയോ കുടുംബാംഗങ്ങളിൽ നിന്നോ മറ്റൊരു രാജ്യത്തുള്ള ബിസിനസ്സ് പങ്കാളിയിൽ നിന്നോ പണം സ്വീകരിക്കുകയോ ചെയ്യുന്നത് താരതമ്യേന സാധാരണ കാര്യമായി മാറിയിട്ടുണ്ട്. നിങ്ങൾ ഒരു പ്രവാസിയായാലും, ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുന്ന ഫ്രീലാൻസറായാലും, ഒരു അന്തർദേശീയ വിദ്യാർത്ഥിയായാലും പണമടയ്ക്കൽ പ്രക്രിയ നിങ്ങൾക്ക് പരിചിതമായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV എന്നിരുന്നാലും, കൂടുതൽ ഉപഭോക്തൃ-സൗഹൃദ അന്തർദേശീയ പണ കൈമാറ്റങ്ങളുടെ ആവശ്യകത വർദ്ധിച്ചതിനാൽ, ബാങ്കുകൾ അല്ലെങ്കിൽ മണി എക്‌സ്‌ചേഞ്ച് ഹൗസുകൾ പോലെയുള്ള പണം കൈമാറ്റം ചെയ്യുന്നതിനുള്ള പരമ്പരാഗത മാർഗങ്ങൾ കൂടാതെ, ബാങ്കിംഗ് ബദലുകൾ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സ്റ്റാർട്ടപ്പുകളുടെ എണ്ണവും വർദ്ധിച്ചു. എന്നാൽ ഓരോന്നിലുമുള്ള ചെലവുകളുടെ കാര്യത്തിൽ അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. യുഎഇ ആസ്ഥാനമായുള്ള ഫോറെക്സ് അനലിസ്റ്റ് മാറ്റ് സിമിയോൺ പറയുന്നതനുസരിച്ച് പണമടയ്ക്കൽ സേവനങ്ങൾക്കുള്ള ചെലവിൻ്റെ വലിയൊരു ഭാഗം ഫീസായാണ് കണക്കാക്കുന്നത്. മാത്രമല്ല, പണം അയയ്‌ക്കുന്ന പ്രദേശം പരിഗണിക്കാതെ തന്നെ ഡിജിറ്റൽ സേവനങ്ങളേക്കാൾ ഡിജിറ്റൽ ഇതര സേവനങ്ങൾക്കുള്ള ചെലവ് കൂടുതലുമാണ്.

ലോകബാങ്കി​ന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷത്തി​ന്റെ തുടക്കത്തിൽ നാട്ടിലേക്ക് പണം അയയ്ക്കുന്നത് ഏറ്റവും ചെലവേറിയതായി മാറിയെന്ന് പറയുന്നു. ബാങ്കുകളിൽ നിന്ന് 200 ഡോളർ (ദിർഹം 735) അയയ്‌ക്കുമ്പോൾ ശരാശരി 12 ശതമാനം ചിലവ് 11.5 ശതമാനത്തിൽ നിന്ന് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കുകൾ വഴി പണമടയ്ക്കുന്നതിനുള്ള ചെലവ് 12 ശതമാനം വരെ ഉയർന്നതാണ്. ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, മണി എക്‌സ്‌ചേഞ്ച് ഹൗസുകളിൽ ഇതിൻ്റെ പകുതിയിൽ താഴെയാണ് ചെലവ് വരുന്നത്. 200 ഡോളർ (ദിർഹം 735) അയയ്‌ക്കുമ്പോൾ 5.5 ശതമാനം നിരക്കാണ് ഈടാക്കുക. മൊബൈൽ അപ്ലിക്കേഷനുകൾ വഴി അതേ തുക അയയ്‌ക്കുമ്പോൾ 4.4 ശതമാനം നിരക്ക് ഈടാക്കും. താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്. പണമയയ്ക്കൽ പൊതുവെ വളരെ ചെലവേറിയതായി തുടരുമെന്നാണ് ലോകബാങ്കി​ന്റെ നി​ഗമനം.

പണമയയ്‌ക്കുന്നതിന് യുഎഇ ബാങ്കുകൾ എത്രയാണ് ഈടാക്കുന്നത്?
ബാങ്ക് വഴിയുള്ള വിദേശ കൈമാറ്റങ്ങൾ പലപ്പോഴും വേഗത്തിലാണ് നടക്കുക. ചില യുഎഇ ബാങ്കുകൾ എക്സ്ചേഞ്ച് ഹൗസുകളുമായുള്ള മത്സരത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സർവീസുകൾ ലഭ്യമാക്കുന്നുണ്ടെന്ന് സിമിയോൺ പറഞ്ഞു. മിക്ക യുഎഇ ബാങ്കുകളും ‘ഇൻ്റർബാങ്ക് നിരക്കാണ് പിന്തുടരുന്നത്. ഇത് ബാങ്കുകൾ പരസ്പരം കറൻസികൾ ട്രേഡ് ചെയ്യുന്ന നിരക്കാണ്. ഇതേ തുടർന്ന് അവരുടെ സ്വന്തം നിരക്കുകൾ ഏർപ്പെടുത്തുകയും ചെയ്യും. യുഎഇയിലെ ബാങ്കുകൾ ഉദ്ദിഷ്ട രാജ്യത്തിൻ്റെ പ്രാദേശിക കറൻസിയിൽ കൈമാറ്റം ചെയ്യുന്നതിന് മുൻകൂറായി സേവന ഫീസ് ഈടാക്കില്ല. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ, ഉപഭോക്താക്കൾക്ക് അനുകൂലമായി ബാങ്ക് നിരക്കുകൾ പ്രവർത്തിക്കുന്നത് അപൂർവ്വമായി മാത്രമേ കണ്ടെത്താനാകൂ. യുഎഇയിലെ അന്താരാഷ്ട്ര പണമിടപാടുകൾക്കുള്ള ബാങ്കുകളുടെ സേവന ഫീസ്, വാറ്റ് ഉൾപ്പെടെ 100 ​​ദിർഹം വരെയാണ്. അന്താരാഷ്ട്ര ബാങ്ക് കൈമാറ്റങ്ങൾക്ക് അഞ്ച് പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കാം. അതേസമയം, യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകൾക്ക് ശരാശരി ചാർജ്ജ് ഈടാക്കുന്നത് പരമാവധി 20 ദിർഹം ആണ്. നിങ്ങൾ ഒരു വർഷത്തേക്ക് പ്രതിമാസം 3,000 ദിർഹം ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, ഫീസിനത്തിൽ 240 ദിർഹം നൽകണം. ഓരോ ഇടപാടിനും ഏറ്റവും കൂടുതൽ 50 ദിർഹം ഈടാക്കുന്ന ഒരു ബാങ്കാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഒരു വർഷത്തിനിടെ ഫീസ് ഇനത്തിൽ 600 ദിർഹം ചെലവഴിക്കേണ്ടതായി വരും.

നാട്ടിലേക്കോ നിങ്ങൾ ആഗ്രഹിക്കുന്നിടത്തോ പണം അയക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. താഴെ പറയുന്ന ചോദ്യങ്ങൾ വ്യക്തമായി മനസിലാക്കി വേണം പണം അയയ്ക്കാൻ,

  • നിങ്ങൾ മറ്റൊരു കറൻസിയിലേക്ക് മാറ്റുകയാണോ?
  • ഈ കറൻസികൾ തമ്മിലുള്ള നിലവിലെ വിനിമയ നിരക്ക് എന്താണ്?
  • നിങ്ങൾക്ക് വലിയതോ ചെറുതോ ആയ തുക അയയ്‌ക്കണോ?
  • മറുവശത്തുള്ള വ്യക്തിക്ക് എത്ര വേഗത്തിൽ പണം ലഭിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
  • ഇത് ഒരു തവണ അടയ്‌ക്കുന്ന പേയ്‌മെൻ്റാണോ അതോ ആവർത്തിക്കുന്ന ഒന്നാണോ?
  • നിങ്ങൾ എന്ത് ഫീസ് അടയ്‌ക്കേണ്ടിവരും?
  • എല്ലാ ഫീസും വിനിമയ നിരക്കും കഴിഞ്ഞാൽ അന്തിമ ചെലവ് എന്തായിരിക്കും?
  • നിങ്ങളുടെ പണം എത്രത്തോളം സുരക്ഷിതമായിരിക്കും?

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy