യുഎഇയിലെ തൊഴിൽര​ഹിത ഇൻഷുറൻസ് സ്കീം, പിഴയൊഴിവാക്കാൻ അറിഞ്ഞിരിക്കാം..

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ, പ്രവാസി ജീവനക്കാർക്കുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ഫ്രീസോൺ തൊഴിലാളികൾക്ക് പോലും ഐഎൽഒഇ സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായിരിക്കണം) യുഎഇയുടെ ഐഎൽഒഇ ( ഇൻവോള​ന്ററി ലോസ് ഓഫ് എംപ്ലോയിമെ​ന്റ് ഇൻഷുറൻസ്) ഇൻഷുറൻസ് സ്‌കീമിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് നിയമപ്രകാരം നിർബന്ധമാണ്. ഐഎൽഒഇ ഇൻഷുറൻസ് പോളിസി സൈൻ അപ്പ് ചെയ്യുന്നതിനോ പുതുക്കുന്നതിനോ പരാജയപ്പെടുന്ന ജീവനക്കാർക്ക് 400 ദിർഹം പിഴ ലഭിക്കും. ഐഎൽഒഇ ഇൻഷുറൻസ് അതിൻ്റെ കാലഹരണ തീയതിക്ക് മുമ്പോ അതിനുശേഷമോ പുതുക്കാവുന്നതാണ്. പുതുക്കൽ പ്രക്രിയ ഇപ്രകാരം ചെയ്യാം; യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
⁕ ഔദ്യോഗിക ഐഎൽഒഇ ഇൻഷുറൻസ് വെബ്സൈറ്റ് സന്ദർശിക്കുക: https://www.iloe.ae/
⁕ പുതുക്കുന്നതിന്, ചുവന്ന നിറത്തിലുള്ള ‘സബ്‌സ്‌ക്രൈബ്/ഇവിടെ പുതുക്കുക’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
⁕ ഒരു പുതിയ വെബ് പേജ് തുറക്കും. ‘വ്യക്തിഗത’ വിഭാഗത്തിന് കീഴിൽ, നിങ്ങൾക്ക് ബാധകമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. സ്വകാര്യ മേഖല, ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരൻ (പൊതുമേഖല), മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തവർ (ഫ്രീ-സോൺ തൊഴിലാളികൾ) എന്നിങ്ങനെ 3 ഓപ്ഷനുകൾ ഉണ്ട്.
⁕ അവയിലേതെന്ന് തെരഞ്ഞെടുത്ത് ‘സ്ഥിരീകരിക്കുക’ ബട്ടൺ ക്ലിക്ക് ചെയ്യുക
⁕ നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ രജിസ്റ്റർ ചെയ്ത ഉപയോക്തൃ ലോഗിൻ ക്രെഡൻഷ്യലുകളിലേക്കോ അയച്ച ഒടിപി കോഡ് ഉപയോഗിച്ചോ നിലവിലുള്ള അക്കൗണ്ട് വഴിയോ സൈൻ ഇൻ ചെയ്യാം. നിങ്ങൾ ഒപിടി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ എമിറേറ്റ്സ് ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകാൻ ആവശ്യപ്പെടും.
⁕ തുടർന്ന് ഇൻഷുറൻസ് പോളിസി പുതുക്കാനും നിങ്ങളുടെ എല്ലാ വിശദാംശങ്ങളും സ്ഥിരീകരിക്കാനും പോളിസി കാലാവധി തിരഞ്ഞെടുക്കാനുമുള്ള ഓപ്ഷൻ നൽകും.
⁕ ‘പുതുക്കുക’ അല്ലെങ്കിൽ ‘സബ്‌സ്‌ക്രൈബ്’ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളെ ഒരു കാർഡ് പേയ്‌മെൻ്റ് ടാബിലേക്ക് കൊണ്ടുപോകും.
⁕ കാർഡ് വിശദാംശങ്ങൾ നൽകുക, വിജയകരമായ പേയ്‌മെൻ്റിന് ശേഷം, ജീവനക്കാരൻ്റെ ഐഎൽഒഇ ഇൻഷുറൻസ് ഒരു വർഷത്തേക്ക് പുതുക്കും.
സബ്‌സ്‌ക്രൈബുചെയ്യുമ്പോഴോ പുതുക്കുമ്പോഴോ ജീവനക്കാർക്ക് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ കസ്റ്റമർ കെയർ സെ​ന്ററിൽ വിളിക്കാം. അതിനായി 600599555 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഐഎൽഒഇ ഇൻഷുറൻസ് പ്രോഗ്രാമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പ്രതിമാസം 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരെ ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഈ വിഭാഗത്തിലെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് തുക പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം ആണ്. രണ്ടാമത്തേത് 16,000 ദിർഹമോ അതിൽ കൂടുതലോ അടിസ്ഥാന ശമ്പളമുള്ളവർക്ക് പരിരക്ഷ നൽകുന്നു, ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 10 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 120 ദിർഹം. ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഒരു ജീവനക്കാരന് ഇൻഷുറൻസ് പോളിസിക്ക് ക്ലെയിം ചെയ്യാം. ഇൻഷ്വർ ചെയ്ത ജീവനക്കാർ അവരുടെ തൊഴിലില്ലായ്മ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അംഗീകൃത ക്ലെയിം ചാനലുകളായ ഇൻഷുറൻസ് പൂളിൻ്റെ ഇ-പോർട്ടൽ, സ്മാർട്ട് ആപ്ലിക്കേഷൻ, ഐഎൽഒഇ കോൾ സെൻ്റർ വഴി ക്ലെയിം സമർപ്പിക്കണം. ഇൻഷുറൻസ് പ്രോഗ്രാമിൽ കുറഞ്ഞത് 12 മാസമെങ്കിലും ജോലി ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, തൊഴിൽ നഷ്ട പേയ്‌മെൻ്റിന് അർഹതയുണ്ട്. അതേസമയം അച്ചടക്കപരമായ കാരണങ്ങളാൽ രാജി വയ്ക്കേണ്ടി വരുകയോ പിരിച്ചുവിടുകയോ ചെയ്യാത്തവരായിരിക്കുകയും വേണം. ക്ലെയിം തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകുകയും ഒരു ക്ലെയിമിന് പരമാവധി മൂന്ന് മാസത്തേക്ക് പരിധി നൽകുകയും വേണം. യുഎഇയിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ILOE ഇൻഷുറൻസ് നിർബന്ധമല്ല. ഇൻഷുറൻസ് പദ്ധതി നിക്ഷേപകരോ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകൾ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള തൊഴിലാളികൾ, പെൻഷൻ ലഭിക്കുകയും വിരമിക്കുകയും ചെയ്തിട്ട് പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy