കുവൈറ്റിൽ വീണ്ടും തീപിടുത്തം; 7 ഇന്ത്യക്കാർക്ക് പരുക്ക്, 2 ​പേർ ​ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 7 ഇന്ത്യക്കാർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. മെഹബൂല 106ആം സ്ട്രീറ്റിലെ ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി കെട്ടിടത്തി​ന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയവർക്കാണ് പരുക്കേറ്റത്. അഗ്നിശമന സേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം മം​ഗഫിലുണ്ടായ തീപിടുത്തത്തിൽ മലയാളികളടക്കം 50 പേർ മരണപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy