യുഎഇ ഹൈന്ദവ ക്ഷേത്രത്തിലെ പ്രവേശന സമയത്തിൽ മാറ്റം

യുഎഇയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലെ പ്രവേശന സമയം ദീർഘിപ്പിച്ചു. പെരുന്നാൾ അവധി ദിനങ്ങളോട് അനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ദിറിലേക്കുള്ള പ്രവേശനത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രാവിലെ 8 മുതൽ രാത്രി 9 വരെയായിരിക്കും പ്രവേശനം അനുവദിക്കുക. സന്ദർശകർക്ക് ക്ഷേത്രത്തിൻറെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് തീയതിയും സമയവും തിരഞ്ഞെടുക്കാം. ചൊവ്വാഴ്ച മുതൽ ഞായർ വരെയാണ് ക്ഷേത്രം തുറക്കുക. തിങ്കളാഴ്ചകളിൽ അടച്ചിരിക്കും. ഫെബ്രുവരിയിൽ ക്ഷേത്രം തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് ഈ ആഴ്ചയാണ്. 10 ലക്ഷം പേരാണ് മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രമായ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy