കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; നിയമങ്ങൾ പാലിച്ചിരുന്നെന്ന് കമ്പനി
കുവൈറ്റിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ അഗ്നിബാധയിൽ രക്ഷപ്പെട്ടവരിലേറെയും കെട്ടിടത്തിന്റെ താഴത്തെ നിലകളിലുള്ളവരെന്ന് റിപ്പോർട്ട്. 1,2 നിലകളിലുള്ളവരാണ് രക്ഷപ്പെട്ടവരിലധികവും. അപകടമുണ്ടായ ആദ്യ മണിക്കൂറിൽ ഈ നിലകളിലുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് കമ്പനി അറിയിച്ചു. അഞ്ചാമത്തെയും ആറാമത്തെയും നിലകളിൽ നിന്ന് ചാടിയ നാല് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുക ശ്വസിച്ചാണ് കൂടുതലാളുകളും മരിച്ചത്. കെട്ടിടത്തിൽ പാചക സൗകര്യമില്ല. കമ്പനിയുടെ സെൻട്രൽ കിച്ചനിൽനിന്ന് പാചകം ചെയ്ത ഭക്ഷണമാണ് ജീവനക്കാർക്കായി എത്തിച്ച് നൽകിയിരുന്നത്. കുവൈറ്റിലെ നിയമങ്ങൾ അനുസരിച്ചാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നതെന്ന് കമ്പനി വ്യക്തമാക്കി. മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ ഈ ക്യാംപ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
		
		
		
		
		
		
Comments (0)