 
						പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: ഭർത്താവിനെതിരെ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി; വീട്ടുകാരുടെ നിർബന്ധത്താലെന്ന് വിഡിയോ
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും മാതാപിതാക്കളുടെ സമ്മർദ്ദം മൂലമാണ് അപ്രകാരമെല്ലാം പറഞ്ഞതെന്നും യുവതി പറയുന്നു. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണ്. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത് അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരമാണെന്നും പരാതിക്കാരി പറയുന്നു. രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു. എന്നാൽ മകളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്ന് പരാതിക്കാരിയുടെ കുടുംബം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
 
		 
		 
		 
		 
		 
		
Comments (0)