യുഎഇ: വിവാഹം കഴിഞ്ഞ് ആഴ്ചകൾ മാത്രം, വാഹനാപകടത്തിൽ നവവധു മരിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഷാർജയിലെ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ റിം ഇബ്രാഹിം എന്ന 24 കാരിക്ക് ​ഗപരുതരമായി പരിക്കേറ്റിരുന്നു. മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതമേൽക്കുകയും തുടർന്ന് കോമയിൽ ആവുകയും ചെയ്തു. ഇലക്ട്രിക്കൽ എഞ്ചിനീയറായ റീം ഓഗസ്റ്റ് 31 ന് രാവിലെ മരണത്തിന് കീഴടങ്ങി. അപകടത്തിന് മൂന്നാഴ്ച മുമ്പാണ് റീം വിവാഹിതയായത്. ദുരന്തമുണ്ടായപ്പോഴും അവളുടെ കുടുംബവും സുഹൃത്തുക്കളും അവളുടെ പുതിയ ജീവിതം ആഘോഷിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയിലും റീമിൻ്റെ കാർ പിന്നിൽ നിന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group