ഹജ്ജിനിടെ കാണാതാവുകയും പിന്നീട് മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുകയായിരുന്ന മകൻ വാഹനാപകടത്തിൽ മരിച്ചു. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്. കുവൈത്തിലേക്ക് മടങ്ങവെ ത്വാഇഫിൽനിന്നും 100 കിലോമീറ്ററകലെ റിദ്വാൻ എന്ന സ്ഥലത്ത് വെച്ച് ഇവരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഭാര്യക്കും മൂന്ന് കുട്ടികൾക്കും പരുക്കേറ്റു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മുഹമ്മദിനെ കർമങ്ങൾക്കിടെ ജൂൺ 15 (ബലിപെരുന്നാൾ ദിവസം) മുതലാണ് മിനയിൽ കാണാതായത്. സാമൂഹികപ്രവർത്തകരും ബന്ധുക്കളും വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും മക്കളായ റിയാസും സൽമാനും കുടുംബസമേതമായിരുന്നു മക്കയിലെത്തിയത്. റിയാസും കുടുംബവും കാറിൽ കുവൈത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സൽമാൻ വെള്ളിയാഴ്ച വിമാനമാർഗം യാത്രതിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar Has Numerous Kerala Restaurants ഖത്തറിൽ മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ; നാട്ടിലെ രുചി തേടുന്നവർക്ക് ഈ ഇടങ്ങൾ പരീക്ഷിക്കാം
Part-Time Work Alongside a Main Job പ്രധാന ജോലിക്കൊപ്പം പാർടൈം ജോലിയും; ഖത്തറിൽ പ്രവാസികൾക്ക് രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്യാമോ?, കൂടുതലറിയാം
Qatar Airways offer October യാത്രക്കാർക്ക് സന്തോഷവാർത്ത; ഖത്തർ എയർവേയ്സിൽ ഇരട്ടി Qpoints നേടാൻ അവസരം
Qatar to Advance Digital Innovation ഖത്തറിൽ ഡിജിറ്റൽ നവീകരണം; സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി വോഡാഫോണും
ADVERTISEMENT