വന്‍നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. കഴിഞ്ഞ വര്‍ഷം 1.4 കോടി യാത്രക്കാരാണ് ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്ര ചെയ്തത്. ഇത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍ എന്നീ വിമാനങ്ങളിലായി കഴിഞ്ഞ വര്‍ഷം ആകെ 1.9 കോടി പേര്‍ യാത്ര ചെയ്തിരുന്നു. ഇതില്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ ഇത്തിഹാദ് എയര്‍വേയ്‌സാണ് മുമ്പില്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് ഇത്തിഹാദ് എയര്‍വേയ്‌സിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 15 പുതിയ സര്‍വീസുകളാണ് ഇത്തിഹാദ് തുടങ്ങിയത്. സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങളും വാങ്ങിയിരുന്നു. വിസ് എയര്‍ വഴി 30 ലക്ഷം പേരും കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തു. 20 ലക്ഷം പേരാണ് എയര്‍ അറേബ്യ വഴി യാത്ര ചെയ്തത്. 28 വിമാനത്താവളങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നുണ്ട്.
യാത്ര ചെയ്തത് 1.4 കോടി യാത്രക്കാര്‍, വന്‍നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്
Advertisment
Advertisment