ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബ്രസീലിൽ നിന്നും പനാമയിലേക്ക് പേകുകയായിരുന്നു വിമാനം. കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. വിമാനം ലാൻഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പാണ് വിമാനത്തിലെ ഒരു യാത്രക്കാരൻ തൻറെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കത്തിയുമെടുത്ത് വിമാനത്തിൻറെ പിന്നിലേക്ക് ഓടിയത്. ശേഷം ക്യാബിൻ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിൻറെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികർ ശ്രമിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഇയാളെ വിമാനത്തിലെ അധികൃതരെത്തി വിലങ്ങ് അണിയിക്കാൻ ശ്രമിക്കുന്നത് കാണാം. ഇയാളുടെ മുഖത്ത് മുറിവേറ്റ് രക്തം ഒഴുകുന്നത് കാണാം. ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതോടെ ഇയാളെ കീഴ്പ്പെടുത്താൻ മറ്റ് യാത്രക്കാരും ശ്രമിച്ചു. ഈ ശ്രമത്തിനിടിയാണ് യുവാവിനെ മറ്റ് യാത്രക്കാർ മർദ്ദിച്ചത്, വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു. പനാമയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം ദേശീയ സുരക്ഷാ സംഘം പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പിടികൂടിയതായി കോപ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ആകാശത്ത് നാടകീയ രംഗങ്ങൾ! ലാൻഡിങ്ങിന് 30 മിനിറ്റ് ബാക്കി; കത്തിയുമായി യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ…
Advertisment
Advertisment