സൗദിയിൽ പ്രവാസി മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാർക്കും തൃശൂർ സ്വദേശിയായ ഒരാൾക്കുമാണ് സൗദി വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി നാലു സൗദി പൗരൻമാർക്കൊപ്പം ചേർന്ന് കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു. ഹൈവേ കൊള്ളയാണ് സംഘം നടത്തിയത്. കോഴിക്കോട് സ്വദേശിയായ സമീർ വേളാട്ടുകുഴി എന്ന യുവാവിനെ 2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മലയാളിയായ നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവർക്കാണ് വധശിക്ഷ നടപ്പാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ ഗൾഫിൽ നടപ്പാക്കി
Advertisment
Advertisment