യുഎഇയിൽ ലേബർ ക്യാമ്പിൽ വച്ച് സഹപ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസികൾക്ക് കോടതി ശിക്ഷ വിധിച്ചു. പാകിസ്താൻ സ്വദേശികളായ രണ്ട് പേരെ മൂന്ന് മാസത്തെ തടവിനും പിന്നീട് നാടുകടത്താനും വിധിച്ചു. ലേബർ ക്യാമ്പിൽ ഇരയുടെ അതേ മുറിയിൽ താമസിച്ചിരുന്ന പ്രതികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനത്തിന് ഇരയാക്കിയത്. ഒന്നാം പ്രതി ഭീഷണിപ്പെടുത്തുകയും രണ്ടാം പ്രതി ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. ഇരയുടെ കരച്ചിൽ കേട്ടെത്തിയ ക്യാമ്പിലെ മറ്റൊരു താമസക്കാരൻ ഇടപ്പെട്ടാണ് ഇരയെ മോചിപ്പിച്ചത്. ഫോറൻസിക് തെളിവുകളുടെയും ദൃക്സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഫെബ്രുവരി മൂന്നിന് അർധരാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
യുഎഇയിൽ സഹപ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസികൾക്ക് ശിക്ഷ വിധിച്ചു
Advertisment
Advertisment