
യുഎഇ: തൊഴിലിടത്ത് അപകടം, ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു, പ്രവാസിയ്ക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം
UAE Expat Compensation അബുദാബി: തൊഴിലിടത്ത് വെച്ചുണ്ടായ അപകടത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട തൊഴിലാളിക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കുടുംബകോടതി. ജീവനക്കാരനുണ്ടായ ശാരീരിക പ്രശ്നങ്ങൾക്ക് ഒന്നര ലക്ഷം ദിർഹവും മാനസിക, ധാർമിക നഷ്ടങ്ങൾക്ക് 50,000 ദിർഹവുമാണ് സ്ഥാപനം നൽകേണ്ടത്. കൂടാതെ, ഇദ്ദേഹത്തിന്റെ കോടതി ചെലവുകൾ വഹിക്കാനും സ്ഥാപനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഫൊറൻസിക് വിദഗ്ധന്റെ റിപ്പോർട്ട് തൊഴിലാളിക്ക് അനുകൂലമായിരുന്നു. തനിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങൾക്ക് പരിഹാരമായി അഞ്ച് ലക്ഷം ദിർഹം ആവശ്യപ്പെട്ടായിരുന്നു ഇര കോടതിയെ സമീപിച്ചത്. ജോലിക്കിടെ യന്ത്രങ്ങൾ ശരിയാക്കുന്നതിനിടെയാണ് തൊഴിലാളി അപകടത്തിൽപ്പെട്ട് പരിക്കേറ്റത്.
Comments (0)