
Darb Toll Gate ദർബ് ടോൾ ഗേറ്റ് താരിഫ് സമയക്രമങ്ങളിൽ സെപ്തംബർ 1 മുതൽ മാറ്റം: അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ
Darb Toll Gate അബുദാബി: സെപ്തംബർ 1 തിങ്കളാഴ്ച്ച മുതൽ ദർബി ടോൾ ഗേറ്റ് സമയം പരിഷ്‌ക്കരിക്കും. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന, പ്രതിമാസ പരിധികൾ നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച്ച മുതൽ ശനിയാഴ്ച്ച വരെയുള്ള താരിഫ് ഷെഡ്യൂൾ വൈകുന്നേരം 5 മുതൽ 7 വരെ വരെ എന്നുള്ളത് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 7 വരെയുമായിരിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വ്യക്തമാക്കി.
രാവിലെ ചാർജ് ചെയ്യാവുന്ന സമയക്രമം പഴയതുപോലെയായിരിക്കും. രാവിലെ ഏഴു മണി മുതൽ 9 മണിവരെയാണ് ഈ സമയക്രമം. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും താരിഫ് സൗജന്യമായി തുടരും. അതേസമയം, പ്രതിദിന, പ്രതിമാസ ടോൾ പരിധികൾ നീക്കം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ 1 മുതൽ ടോൾ ഗേറ്റിലൂടെ പരിധിയില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന ഓരോ തവണയും നാലു ദിർഹം ഫീസ് ഈടാക്കും.
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാരായ വ്യക്തികൾ, വിരമിച്ചവർ, താഴ്ന്ന വരുമാനമുള്ളവർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്ക് നിലവിലുള്ള ഇളവ് നയങ്ങൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
Comments (0)