UAE Weather ദുബായ്: യുഎഇയിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. താപനില ഉയരാനും സാധ്യതയുണ്ട്. ദുബായിൽ താപനില 34°C മുതൽ 44°C വരെയെത്താം. അബുദാബിയിൽ 33°C നും 47°C നും ഇടയിലായിരിക്കും താപനില അനുഭവപ്പെടുക. ഷാർജയിൽ കൂടിയ താപനില 45°C ഉം കുറഞ്ഞ താപനില 33°C ഉം ആയിരിക്കും. അൽ ജസീറ ബിജിയിൽ (അൽ ദഫ്ര മേഖല) ആണ് വ്യാഴാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 48.5°C ആയിരുന്നു.ഇവിടുത്തെ താപനില. വെള്ളിയാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും എൻസിഎം മുന്നറിയിപ്പ് നൽകിയിരുന്നു.