
യുഎഇയിലെ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
Malayali Accident Death കാസർകോട്: വാഹനാപകടത്തില്‍ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ദുബായ് – അബുദാബി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) ആണ് മരിച്ചത്. ദുബായിൽനിന്ന് അബുദാബിയിലേക്ക് കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. അബുദാബിയിലെ കമ്പനിയിൽ പിആർഒ ആണ്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരിക്കേറ്റു. മൃതദേഹം ഇന്ന് നാട്ടിലെത്തും. പി.എം.അബ്ദുൽ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ, റഫീഖ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)