Advertisment

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളിൽ ഇളവ് നേടാൻ അവസരം വിശദാംശങ്ങൾ

Advertisment

Traffic Violations Discount അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നേരത്തേ അടയ്ക്കുന്നവര്‍ക്കുള്ള ഇളവ് അബുദാബി പോലീസ് ഓർമപ്പെടുത്തി. 60 ദിവസത്തിനുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്ക് 35 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുശേഷം അടയ്ക്കുന്ന പിഴത്തുകകള്‍ക്ക് 25 ശതമാനം ഇളവാകും നല്‍കുക. അതേസമയം, ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല. അബുദാബി പോലീസിന്‍റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പിഴത്തുകകള്‍ അടയ്ക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും പിഴത്തുക കുറച്ചുനല്‍കി നിയമലംഘകര്‍ക്ക് നിയമനടപടികള്‍ നിന്ന് രക്ഷനേടുന്നതിനാണ് അധികൃതര്‍ നടപടിക്ക് തുടക്കം കുറിച്ചത്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനും പിഴത്തുകയില്‍ ഇളവ്​ നല്‍കി അവരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനുമായാണ് ടേക് ദ ഇനീഷ്യേറ്റീവ് ആന്‍ഡ് ദ ബെനഫിറ്റ് കാംപയിന് തുടക്കം കുറിച്ചതെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടറായ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group