ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് നാല്പതോളം സൈനിക വിമാനങ്ങള്‍ മാറ്റി യുഎസ്. ഇറാന്റെ ആക്രമണം ഭയന്നാകാം നീക്കമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അഞ്ചിനും 19നും ഇടയില്‍ അല്‍ ഉദെയ്ദ് വ്യോമതാവളത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പ്ലാനറ്റ് ലാബ്സ് പിബിസി പുറത്തുവിട്ടത്. മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികത്താവളമാണിത്. സി–130 ഹെര്‍ക്കുലിസ് ഉള്‍പ്പടെ ജൂണ്‍ അഞ്ചിന് നാല്പതോളം സൈനിക വിമാനങ്ങളാണ് വ്യോമത്താവളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അവശേഷിക്കുന്നത് മൂന്നെണ്ണം മാത്രമാണ്. അതിനിടെ നിലവിലെ സാഹചര്യങ്ങളില്‍ വ്യോമ താവളത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതായും ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഖത്തറിലെ യുഎസ് എംബസി വ്യക്തമാക്കി. KC-46A പെഗസസും KC-135 സ്രാറ്റോങ്കര്‍ വിമാനങ്ങളും ഉള്‍പ്പടെ 27 റീഫ്യുവലിങ് വിമാനങ്ങള്‍ യുഎസില്‍ നിന്ന് ജൂണ്‍ 15 നും 18നും ഇടയില്‍ യൂറോപ്പിലേക്ക് പറന്നതായി പബ്ലിക് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതില്‍ 25 വിമാനങ്ങളും ബുധനാഴ്ചയും യൂറോപ്പില്‍ തന്നെയുണ്ടെന്നും രണ്ടെണ്ണം മാത്രമാണ് യുഎസിലേക്ക് മടങ്ങിയെത്തിയതെന്നും ഡാറ്റ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം, ഏകദേശം 40,000ത്തോളം അമേരിക്കന്‍ സൈനികര്‍ മധ്യപൂര്‍വേഷ്യയിലുണ്ട്. ഏത് നിമിഷവും ഇറാന്റെ ആക്രമണം ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൈനികര്‍ക്കും സൈനിക കുടുംബങ്ങള്‍ക്കും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖത്തറിലെ വ്യോമതാവളത്തില്‍ നിന്ന് സൈനിക വിമാനങ്ങള്‍ മാറ്റി യുഎസ്, അതീവ ജാഗ്രതാ നിര്‍ദേശം
Advertisment
Advertisment